Friday, December 27, 2024
HealthLatest

എമര്‍ജന്‍സി മെഡിസിന്‍ ഇല്ലാത്ത മെഡിക്കല്‍ കോളേജുകള്‍ 2024 ഓടെ അടച്ച് പൂട്ടേണ്ടി വരും: ഡോ. മോഹനന്‍ കുന്നുമ്മല്‍


കോഴിക്കോട്: എമര്‍ജന്‍സി വിഭാഗത്തിന്റെ സാന്നിദ്ധ്യം പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകൡലും 2024 ആകുമ്പോഴേക്കും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുമെന്നും കേരള ആരോഗ്യ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. എമര്‍ജന്‍സി മെഡിസിന്‍ ആരംഭിക്കാത്ത മെഡിക്കല്‍ കോളേജുകള്‍ അടച്ച് പൂട്ടുന്നതാവുന്ന നന്നാവുക എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ആയ എമര്‍ജന്‍സ് 2022 ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകളുടെ അഭാവം രാജ്യത്തിന്റെ വൈദ്യശാസ്ത്ര മേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിൡ ഒന്നാണെന്നും ഈ അവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജന്‍സ് 2022 രാജ്യത്തിന്റെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, നൂതനമായ ചികിത്സാ മേഖലകളെ കുറിച്ചുള്ള അറിവ് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലുമുള്ള സാധാരണക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് പരിചിതമാക്കുവാനായി കോണ്‍ക്ലേവിന്റെ പിന്നണിയിലുള്ളവര്‍ നടത്തിയ പരിശ്രമം അഭിമാനാര്‍ഹമാണെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. എമര്‍ജന്‍സി മെഡിസിന്‍ എന്ന നൂതന വൈദ്യശാസ്ത്ര മേഖലയെ പരിചയപ്പെടുത്തിയതിലും രാജ്യത്താകമാനം എമര്‍ജന്‍സി മെഡിസിന്റെ സേവനം വ്യാപിപ്പിച്ചതിലും ആസ്റ്റര്‍ മിംസിനും ഡോ. വേണുഗോപാലനുമുള്ള നേതൃപരമായ പങ്ക് അവഗണിക്കാന്‍ സാധിക്കില്ലെന്ന് ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ ഒമാന്‍ & കേരള) പറഞ്ഞു. ഡോ. വേണുഗോപാലന്‍ പി. പി (ചെയര്‍മാന്‍ എമര്‍ജന്‍സ് 2022) കോണ്‍ക്ലേവിന്റെ അവതരണ പ്രഭാഷണം നടത്തി.

മുഖ്യാതിഥിക്കുള്ള ആദരവ് ഡോ. കെ. എന്‍ ഗോപകുമാരന്‍ കര്‍ത്ത കൈമാറി. ഡോ. ബിപിന്‍ ബത്ര മുഖ്യപ്രഭാഷണം നടത്തി. ഡോ. രമേഷ് ഭാസി ആദരവ് കൈമാറി. പദ്മശ്രീ ഡോ. സുബ്രദോ ദാസ്, ഡോ. അബ്ദുള്ള ചെറയക്കാട്ട്, ഡോ. എബ്രഹാം മാമ്മന്‍, ഡോ. കാത്ത ഡഗ്ലസ്സ്, പ്രൊഫ.പരാഗ് സിംഗാള്‍, ഡോ. ശഅവേത ഗിത്വാനി, യു. ബഷീര്‍, ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. മെഹറൂഫ് രാജ്, ജോ. ലില്ലി എം, ഷീലാമ്മ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.


Reporter
the authorReporter

Leave a Reply