കോഴിക്കോട് : പശ്ചിമഘട്ട മലനിരകളിലെ താമരശ്ശേരി ചുരത്തിൽ നടത്തിയ മഴയാത്രയുടെ പ്രചരണാർത്ഥം സംസ്ഥാന ഊർജ വകുപ്പിൻ്റെ എനർജി മാനേജ്മെൻ്റ് സെൻ്റർ കേരളയുടെ പിന്തുണയോടെ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്ക് മെമെൻ്റോയും സർട്ടിഫിക്കറ്റും രാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നരസിംഹാനന്ദ സമ്മാനിച്ചു. ആർ കെ മിഷൻ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ജി മനോജ് കുമാർ അധ്യക്ഷതവഹിച്ചു. ദർശനം ഗ്രന്ഥശാല പ്രസിഡൻ്റും ദേശീയ ഹരിത സേന വിദ്യാലയ പരിസ്ഥിതി ക്ളബ് ജില്ലാ കോർഡിനേറ്ററുമായ പി സിദ്ധാർത്ഥൻ, ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് അനിമേഷൻ ആൻ്റ് വിഷ്വൽ എഫക്ട്സ് അസിസ്റ്റൻ്റ് പ്രൊഫസർ ആർട്ടിസ്റ്റ് റോണി ദേവസ്യ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് സ്കോളർ മിതുൻ വേണുഗോപാൽ, മഴയാത്ര കോർഡിനേറ്റർ പി രമേഷ് ബാബു, മഴ യാത്ര മെൻ്റർ കെ ജി രഞ്ജിത് രാജ്, ദർശനം സെക്രട്ടറി എം എ ജോൺസൺ എന്നിവർ സംസാരിച്ചു. അടുത്ത സീസൺ മഴയാത്രയ്ക്ക് മുന്നോടിയായി മനുഷ്യ-മൃഗ സംഘർഷത്തിനിടയാക്കുന്ന വനത്തിനുള്ളിലെ അധിനിവേശ സസ്യങ്ങളുടെ കടന്ന് കയറ്റം നിർമ്മാർജനം ചെയ്യാനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് മഴയാത്ര മെൻ്റർ കെ ജി രഞ്ജിത് രാജ് അറിയിച്ചു.