Tuesday, October 15, 2024
Local News

മണ്ണൂർ സി.എം ഹയർ സെക്കന്ററി സ്കൂളിൽ ജനകീയ ശുചീകരണം നടത്തി.


ഫറോക്ക്:കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളകൾ നവംബർ 1 മുതൽ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായി അനുപമം വിമലം വിദ്യാലയ ശുചീകരണ പ്രവർത്തനം കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ സി.എം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം റിജി പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ടി. സുഷമ,
സ്കൂൾ പ്രിൻസിപ്പൾ പി ബൈജു ,
ഹെഡ് മാസ്റ്റർ ഉമ്മർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എ.ടി ഷിബു എന്നിവർ പ്രസംഗിച്ചു.

അധ്യാപകർ, നാട്ടുകാർ,
രാഷ്ടീയ പാർട്ടി പ്രതിനിധികൾ, യുവജന – വിദ്യാർത്ഥി സംഘടനകൾ, സ്കൂൾ സ്കൗട്ട് & ഗൈഡ്സ് , നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ , പി.ടി എ പ്രതിനിധികൾ എന്നിവരെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ പങ്കു ചേർന്നു.

 


Reporter
the authorReporter

Leave a Reply