Wednesday, December 4, 2024
Latest

മന്ദൂസ് മന്ദഗതിയിലാകും, തീരം തൊടുംമുൻപ് ദുർബലമായേക്കും


മന്ദൂസ് ചുഴലിക്കാറ്റ് നാളെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടും. തമിഴ്‌നാടിന്റെ വടക്കൻ തീരത്തും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തെക്കൻ തീരത്തും മന്ദൂസ് കനത്ത മഴയും കാറ്റും നൽകും. വെള്ളിയാഴ്ചയോടെ മന്ദൂസ് ദുർബലമായി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയോടെ ഇപ്പോൾ വെൽമാർക്ഡ് ലോ പ്രഷറായ ന്യൂനമർദം തീവ്രന്യൂനമർദമാകും. തുടർന്ന് അതിവേഗം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും. പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിലാണ് ന്യൂനമർദം നീങ്ങുന്നത്. വെള്ളിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് കരകയറാനാണ് സാധ്യത.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീവ്രമഴ സാധ്യത
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം. 80 കി.മി വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. കരകയറുമ്പോൾ 90 കി.മി കാറ്റിന് വേഗമുണ്ടാകും. കര കയറിയ ശേഷവും കാറ്റും മഴയും തുടരും.

(കടപ്പാട്: Met beat Weather)


Reporter
the authorReporter

Leave a Reply