Local News

മാനാഞ്ചിറക്കുളം സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: ചരിത്ര പ്രാധാന്യമുള്ള മാനാഞ്ചിറ കുളം മാലിന്യ മുക്തമാക്കി സംരക്ഷിക്കാൻ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ദിനപത്രം പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ കുളത്തിന്റെ ചിത്രം അടിസ്ഥാനമാക്കി കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥിന്റെ ഉത്തരവ്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം. ഓഗസ്റ്റ് 30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

നഗരത്തിലെക്കുള്ള പ്രധാന കുടിവെള്ള സ്രോതസാണ് മാനാഞ്ചിറക്കുളം.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലാണ് മാനാഞ്ചിറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് വ്യക്തിഹീതമായത്.


Reporter
the authorReporter

Leave a Reply