Thursday, December 26, 2024
Local News

പന്നിയങ്കര ദുർഗ്ഗ ഭഗവതിയുടെ കടാക്ഷം മാളികപ്പുറത്തമ്മയെ സേവിക്കാനുള്ള ഭാഗ്യമായി; നിയുക്ത മേൽശാന്തി കുറുവക്കാട് ഇല്ലം ശംഭു നമ്പൂതിരി.


കോഴിക്കോട്:  നിയുക്ത മാളികപ്പുറം മേൽശാന്തി കുറുവക്കാട് ഇല്ലം ശംഭു നമ്പൂതിരി പന്നിയങ്കര ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം ചെയർമാൻ യൂ. സുനിൽകുമാർ പൊന്നാടയണിയിച്ചു.

തുടർന്ന് ക്ഷേത്രത്തിലെ ഓൺലൈൻ വഴിപാടിന്റെ ഉത്ഘാടനം ശംഭു നമ്പൂതിരിയും കാടാമ്പുഴ ഭഗവതി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ. എസ് അജയകുമാറും ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ്‌ ഏരിയ കമ്മറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ, എച്ച്.ഡി.എഫ്.സി ബാങ്ക് ചാലപ്പുറം ബ്രാഞ്ച് മാനേജർ ബി. കൃഷ്ണമണി തുടങ്ങിയവർ സംസാരിച്ചു. ബോർഡ്‌ മെമ്പർമാർ സി. മനോജ്‌ കുമാർ, സന്തോഷ്‌ ബാലകൃഷ്ണൻ, സി. രാജീവ്‌ തുടങ്ങിയവർ സന്നിഹിതരായിരുന്നു



Reporter
the authorReporter

Leave a Reply