കോഴിക്കോട്: നവതിയുടെ നിറവിൽ നിൽക്കുന്ന കോഴിക്കോടിൻറ ഡോ. എ. ത്യാഗരാജന് ആതുരശുശ്രൂഷാ രംഗത്തിൻറെ ആദരം. മലബാറിലെ ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച എളിമയുടെ ഡോക്ടർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഡബ്ല്യുഡിഡബ്ല്യുയും സംയുക്ത മയാണ് ആദരം അർപ്പിച്ചത്. കോഴിക്കോട് ഐഎംഎ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
തൊണ്ണൂറിൻറ നിറവിൽ നിൽക്കുമ്പോഴും ആരോഗ്യ മേഖലയെ സജീവമായി വളർത്തുന്നതിൽ, ഓരോ പ്രവർത്തനവും വളരേ ശ്രദ്ധയോടെയാണ് ഡോക്ടർ നോക്കിക്കാണുന്നത്. സാമൂഹ്യ ആരോഗ്യ സുരക്ഷയിൽ തന്റെതായ പങ്ക് നിറവേറ്റുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചതിനു ശേഷം ആതുര ശുശ്രൂഷക്കൊപ്പം ജീവിതത്തിൽ ഒപ്പം കൂട്ടിയ യോഗ, നീന്തൽ, സസ്യങ്ങളുടെ പരിപാലനം എന്നീലോകത്തും ഇപ്പോഴും സജീവമാണ്.
ആദരവിൻഡേ ഭാഗമായി ഡോ.ത്യാഗരാജ്‌നു
ഡോ. വേണുഗോപാലൻ ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ പൊന്നാട അണിയിച്ചു. ഡോ. രാകേഷ്,
നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ.അജിത് ഭാസ്കർ, ഡോ.പി.എ.ഭാസ്‌കരൻ, ഡോ.മൊയ്‌തു, ഡോ. ബാലസുബ്രഹ്മണ്യം,ഡോ രശ്മി അരവിന്ദാക്ഷൻ
എന്നിവർ പ്രസംഗിച്ചു.
ഡബ്ല്യുഡിഡബ്ല്യു ചെയർപേഴ്സൺ ഡോ. ബാല ഗുഹൻ സ്വാഗതവും ഐഎംഎ സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ നന്ദിയും പറഞ്ഞു.