General

ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; ഒരു മരണം,14 പേർക്ക് പരിക്ക്

Nano News

ജമ്മു കശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാൻ പി.പി (23) ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.


Reporter
the authorReporter

Leave a Reply