കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ഷോറൂമില്‍ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളം നടന്നു വരുന്ന ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായാണ് കോഴിക്കോട് ഷോറൂമില്‍ ഷോ സംഘടിപ്പിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ നടി അപര്‍ണ്ണ ബാലമുരളി ഷോയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 2026 ജനുവരി 3 വരെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോ നീണ്ടു നില്‍ക്കും.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍കുട്ടി, നിഷാദ് എ.കെ, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, റീജിയണല്‍ ഹെഡ് സുബൈര്‍ എം.പി, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ കെ.എം, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്‍, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും ഒന്നിച്ച് ചേരുന്ന വൈവിധ്യമാര്‍ന്ന വിവാഹ ചടങ്ങുകളുടെയും വിവിധ ദേശങ്ങളിലെ വധുവിന് അനുയോജ്യമായ വിവാഹ ആഭരണങ്ങളുടെ മനേഹാരിതയുടെയും പരിശുദ്ധിയുടെയും ആഘോഷമാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ക്യാമ്പയിന്‍. വധുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമെല്ലാം വളരെ മികച്ച പ്രതികരണമാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്ന ബ്രൈഡ്‌സ് ഓഫ് ഇന്ത്യ 15-ാം പതിപ്പ് രാജ്യത്തെ ഏറ്റവും പ്രമുഖ ബ്രൈഡല്‍ ഷോയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത കേരള ശൈലിയിലുള്ളതും അതിമനോഹരമായ ആധുനിക ഡിസൈനുകളും ഉള്‍ക്കൊള്ളുന്ന ആഭരണ ശേഖരമാണ് കോഴിക്കോട് ഷോറൂമില്‍ നടക്കുന്ന ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോയില്‍ ഒരുക്കിയിട്ടുള്ളത്.
പരമ്പരാഗത കേരളീയ വിവാഹങ്ങള്‍ക്കും അതിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കുമുള്ള ആഭരണ കോമ്പിനേഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഷോയില്‍ മോഡലുകളും വധുക്കളും റാമ്പ് വാക്കിലൂടെ ബ്രൈഡല്‍ കാഴ്ചകള്‍ അവതരിപ്പിച്ചു. ഷോറൂമിനുള്ളില്‍ നടന്ന ലൈവ് സ്‌റ്റൈലിംഗ്, ഫോട്ടോഷൂട്ട് എന്നിവ പുതിയ അനുഭവമായി.
തങ്ങളുടെ ഷോറൂമിലെത്തുന്ന ഓരോ വധുവിനും അവരുടെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ചുള്ള ആഭരണങ്ങള്‍ നല്‍കുന്നതിന് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിനിലൂടെ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ‘ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങളുടെ പരിശുദ്ധിയോടും അതിന്റെ ഡിസൈനുകളോടുമെല്ലാം വൈകാരികമായ ഒരു അടുപ്പമുണ്ട്. ഇതിനെയെല്ലാം അവര്‍ വലിയ തോതില്‍ വിലമതിക്കുന്നു. അവര്‍ക്കുള്ള ആദരവാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ കാമ്പയിനെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങള്‍ക്ക് അനുയോജ്യമായ ബ്രൈഡല്‍ ആഭരണങ്ങളുടെ വലിയ ശേഖരം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കോഴിക്കോട് ഷോറൂമിലെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോയില്‍ ഒരുക്കിയിട്ടുണ്ട്. വധുവിനുള്ള നെക്ലേസുകള്‍, ചെയിനുകള്‍, ചോക്കറുകള്‍, വളകള്‍, കമ്മലുകള്‍, താലികള്‍, മോതിരങ്ങള്‍ എന്നിവയെല്ലാം അസാമാന്യമായ കരകൗശല വൈദഗ്ധ്യം പ്രകടമാക്കുന്നതാണ്. ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഓരോ ഉപഭോക്താവിനും ഷോറൂം ടീം അംഗങ്ങള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.














