Sunday, December 22, 2024
Local NewsPolitics

ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ല – അഡ്വ വികെ സജീവൻ


കോഴിക്കോട് : ഹലാൽ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും പ്രതികരണം മുഖ്യമന്ത്രിയുടെ പദവിക്കു നിരക്കുന്നതല്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വികെ സജീവൻ പറഞ്ഞു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ ഫുഡ്‌ സേഫ്റ്റി നിർദേശങ്ങൾ നടപ്പിലാക്കാൻ പരിശ്രമിക്കേണ്ട മുഖ്യമന്ത്രി ഹലാലിന്റെ ബ്രാൻഡ് അംബാസിഡർ ആകാനുള്ള ശ്രമത്തിലാണ്.
ഭക്ഷണത്തിൽ മതം കലർത്തരുത് എന്നത് തന്നെയാണ് പൊതു അഭിപ്രായം. മുഖ്യമന്ത്രിയുടെ വ്യാഖ്യാനം പദവിക്ക് നിരക്കുന്നതല്ല.പിണറായി സര്‍ക്കാറിന്‍റെ കീഴില്‍ സ്വന്തം സഖാക്കളും,പോലീസും സ്ത്രീവിരുദ്ധത ആവര്‍ത്തിക്കുകയാണ്.ആലുവയിലെ മൊഫിയ പര്‍വീണയുടെ ആത്മഹത്യ ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്.മറ്റെല്ലാ സംസ്ഥാനങ്ങളും ഇന്ധനനികുതി കുറച്ചിട്ടും സംസ്ഥാനം സ്വീകരിച്ചത് ധിക്കാരപരമായ നിലപാടാണെന്നും സജീവന്‍ പറഞ്ഞു.സംസ്ഥാനം ഇന്ധനവില കുറക്കാത്തതിലും,സ്ത്രീവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാകമ്മറ്റി കിഡ്സന്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡൻറ് കെ.പി.വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.എ.കെ.സുപ്രിയ, ശ്രീജ സി നായർ,സോമിത ശശികുമാർ, പി.രജനി, ലീന കുണ്ടുപറമ്പ്, ബിന്ദു കൊയിലാണ്ടി, നിഷ, ജയശ്രീ മണ്ണടത്ത്, ഉഷാ ബാലൻ,ആനന്ദവല്ലി എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply