കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് മഹിളമാർച്ച കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റിയുട ആഭിമുഖ്യത്തിൽ പിറന്നാൾ ആശംസകൾ ക്യാമ്പയ്ൻ സംഘടിപ്പിച്ചു.

തളി പരിസരത്ത് നടന്ന പരിപാടി ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ കെ.പി പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് മുഖ്യ പ്രഭാക്ഷണം നടത്തി

മഹിള മോർച്ചകോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് വിന്ധ്യ സുനിൽ അദ്ധ്യക്ഷം വഹിച്ചു. മഹിള മോർച്ച സംസ്ഥാന ജന സെക്രട്ടറി ശ്രീജ സി നായർ ആശംസ പ്രസംഗം നടത്തി. ലീന കുന്ദമംഗലം ശോഭാ സുരേന്ദ്രൻ, അഡ്വ. സബിത വിനോദ് തുടങ്ങിയവർ നേതൃത്വംനൽകി.













