Sunday, December 22, 2024
Local News

മദ്യ വിമോചന സമരത്തിനൊരുങ്ങി സംസ്ഥാന തല ശില്പശാല


കോഴിക്കോട്: മദ്യ വിമോചന സമരത്തിന്റെ രൂപ രേഖ തയ്യാറാക്കാനും സംഘടന ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് കേരള മദ്യ നിരോധന സമിതി
സംസ്ഥാന തല ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ആഴ്ചവട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പൽ ബീന പൂവത്തിൽ ഉദ്ഘാടനം ചെയ്തു.

മദ്യ നിരോധനം നടപ്പിലാക്കാൻ വിദ്യാലയങ്ങളിലേക്ക് മടങ്ങണമെന്ന് ആഴ്ചവട്ടം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന പൂവത്തിൽ പറഞ്ഞു. കുട്ടികളിലേക്ക് വീണ്ടും ബോധവൽക്കരണം
അനിവാര്യം.ഗാന്ധി മാർഗ്ഗത്തിലൂടെ മദ്യത്തിനെതിരെയുള്ള പോരാട്ടം വിജയിക്കുമെന്നും ബീന അഭിപ്രായപ്പെട്ടു.
ചെറൂട്ടി റോഡ് ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തിൽ നടത്തിയ ശില്പശാലയിൽ
മദ്യ നിരോധന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ടി എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറിന്റെ മദ്യ നയത്തിനെതിരെ ശില്പശാലയിൽ രൂപപ്പെടുന്ന സമര രീതി വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് പ്രൊഫ. ടി എം രവീന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ യോഗ പഠനത്തിൽ ഡോക്റ്ററേറ്റ് നേടിയ മദ്യനിരോധന സമിതി യുവ കൂട്ടായ്മയുടെ പ്രതിനിധി വിഷ്ണു ബാബുവിനെ മദ്യ നിരോധന സമിതി വനിതാ വിഭാഗം പ്രസിഡന്റ് പ്രൊ.ഒ.ജെ ചിന്നമ്മ ആദരിച്ചു.
മദ്യ നിരോധന സമിതി സ്റ്റേറ്റ് ട്രഷറർ സിദ്ദിഖ് മൗലവി ഐലക്കാട്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഇ എ ജോസഫ് ,
വൈസ് പ്രസിഡന്റമാരായ ഏട്ടൻ ശുകപുരം, അലവിക്കുട്ടി ബാക്കവി, വിൽസൺ പണ്ടാരവളപ്പിൽ , വനിത വിഭാഗം പ്രസിഡന്റ്
പ്രൊഫ. ഒജെ ചിന്നമ്മ , ഐ സി മേരി ,സംസ്ഥാന സെക്രട്ടറിമാരായ
ജോയ് ഐരൂർ , മുജീബ് റഹ്മാൻ , അബ്ദുൾ സമദ്, ശശി കല , ഭരതൻ പുത്തൂർ വട്ടം, പൊയിലിൽ കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply