തിരുവനന്തപുരം;ഉപയോഗശൂന്യമായി സ്ക്രാപിനായി നീക്കി വച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ വൈവിധ്യവത്കരണത്തിലൂടെ പുനരുപയോഗിക്കാനുള്ള പദ്ധതി വിപൂലീകരിക്കുന്നു.ഇതിന്‍റെ ഭാഗമായി ksrtc low floor ബസ്സുകള്‍ ക്ളാസ് മുറികളാക്കും.മന്ത്രി വി.ശിവൻകുട്ടിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്.വകുപ്പുകൾ യോജിച്ച് മുന്നോട്ട് പോകുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു വ്യക്തമാക്കി.
തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ്സ് മുറി.രണ്ട് ബസ്സുകൾ ഇതിനായി നല്‍കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.മണ്ണാർക്കാടുള്ള ഒരു സ്കൂളും ബസ്ല് ആവശ്യപ്പെട്ടു.ഇനിയും അനുകൂല നിലപാടെടുക്കും.അതത് സ്കൂളുകൾ തന്നെ ബസ്സുകള്‍ നന്നാക്കി ക്ലാസ് മുറിയാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു