കോഴിക്കോട്: ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോർജ്ജ് എം തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഎം തീവ്രവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലപാട് മാറ്റിയില്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോർജ് എം തോമസിന് പാർട്ടി നൽകിയത്. ലൗജിഹാദികൾക്ക് തങ്ങാനുള്ള വഴിയമ്പലമായി സിപിഎം മാറി കഴിഞ്ഞു. കേരളത്തിലെ ക്രൈസ്ത ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാൽ കൊണ്ട് തട്ടിക്കളയുകയാണ് സിപിഎം. ക്രൈസ്തവ സമൂഹം കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോഴും രണ്ടാംതരം പൗരൻമാരാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പാല ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം തുപ്പിയത് സിപിഎമ്മുകാരായിരുന്നു. കോൺഗ്രസും ഈ വിഷയത്തിൽ ഇടതുപക്ഷത്തിനൊപ്പം ജിഹാദികളെ പ്രീണിപ്പിക്കുകയാണ്. ലൗജിഹാദും നാർക്കോട്ടിക്ക് ജിഹാദും യാഥാത്ഥ്യമാണ്. ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആശങ്കകൾ പങ്കുവെക്കാൻ ബിജെപിയുണ്ടാകും. രാജ്യദ്രോഹ ശക്തികളെ തുറന്ന് കാണിക്കാൻ ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.