GeneralLatest

കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Nano News

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെഎൽഐയു) സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. തളി കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ക്ഷീര കർഷക സംഗമം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ. എം മുഹമ്മദ് ആസിഫ് കർഷകർക്ക് ക്ലാസെടുത്തു. മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകരെയും സംരംഭകരെയും കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചെയർമാൻ ടി വി ബാലൻ ആദരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി കെ രമാദേവി, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം ജെ ബെന്നി മോൻ, ഡബ്യു സിസി സംസ്ഥാന കമ്മിറ്റിയംഗം ടി എം സജീന്ദ്രൻ, ജോയിന്റ് കൗൺസിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ ഷിജു സംസാരിച്ചു. കെ എൽ ഐ യു സംസ്ഥാന വൈസ് പ്രസിഡന്റ് ജി അരുൺകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ ജയകുമാർ സ്വാഗതവും എ പി ശ്രീകേഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സുഹൃദ് സംഗമം ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് സജീവ് ഉദ്ഘാടനം ചെയ്തു. കെ എൽഐയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം മനീഷ് മോഹൻ അധ്യക്ഷത വഹിച്ചു. സി എ ഈജു ആശംസ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി എം എസ് ബിനേഷ് കുമാർ സ്വാഗതവും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി റാം മോഹൻ നന്ദിയും പറഞ്ഞു. നാളെ രാവിലെ പത്തിന് കണ്ടംകുളം ജൂബിലി ഹാളിലെ ടിജുമോൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി ബിനിൽ, സെക്രട്ടറിയേറ്റ് അംഗം കെ അജിന, ജില്ലാ സെക്രട്ടറി പി സുനിൽ കുമാർ തുടങ്ങിയവർ സംസാരിക്കും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.


Reporter
the authorReporter

Leave a Reply