GeneralLocal News

ലയൺസ് ഇന്റർനാഷണൽ ഷുഗർ ബോർഡ്‌ മൂമെന്റ്


ലയൺസ് ഡിസ്ട്രിക്ട് 318E യും കോഴിക്കോട് ഭഷ്യ സുരക്ഷ വകുപ്പും സുക്തമായി നടത്തുന്ന ” ഷുഗർ ബോർഡ്‌ മുമെന്റ് ” എന്ന കുട്ടികൾക്കിടയിലുള്ള ഡയബറ്റിക് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലതല ബോർഡ്‌ പ്രകാശനം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ കാരപ്പറമ്പിൽ വെച്ചു ബുമാനപ്പെട്ട ജില്ല കളക്ടർ ശ്രീ സ്നേഹിൽ കുമാർ സിംഗ് ഐ. എ. എസ് ഉത്ഘാടനം നിർവഹിച്ചു. കേരളത്തിൽ ലയൺസ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ ക്ലബ് ആയ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ആയിരുന്നു ഇന്നലെ പ്രകാശനം ചെയ്ത ‘ഷുഗർബോർഡ്‌’ന്റെ സ്പോൺസർ. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ. കെ സെൽവരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ മനോജ്‌ കെ. പി സ്വാഗതം പറഞ്ഞു.

ലയൺസ് ഡിസ്ട്രിക്ട് 318E യുടെ ഗവർണർ ലയൺ കെ. വി രാമചന്ദ്രൻ മുഖ്യതിഥിയായി സംസാരിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമ്മിഷനർ ശ്രീ സാക്കിർ ഹുസൈയിൻ മുഖ്യ പ്രഭാഷണം നടത്തി.ലയൺസ് വൈസ് ഗവർണർ ലയൺ രവിഗുപ്ത, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ്,കെ പ്രേകുമാർ, ശ്രീമതി ദീപാഞ്ജലി, കൃഷ്ണനുണ്ണിരാജ, വത്സല ഗോപിനാഥ്, എന്നിവർ സംസാരിച്ചു. ജില്ലയിലെ എല്ലാ സ്കൂളിലും ഈ ബോധവൽകരണ ബോർഡ്‌ സ്ഥാപിക്കും എന്ന് ലയൺസ് ഭാരവാഹികൾ അറിയിച്ചു.


Reporter
the authorReporter

Leave a Reply