EducationLocal News

ലേൺ ദി ബെസ്റ്റ് – വി.കെ.സി പ്രൈഡ് മാസ്റ്റർ ടാലൻ്റ് അവാർഡിൻ്റെ ലോഗോ പ്രകാശനം ചെയ്തു.


കോഴിക്കോട്: കോർപ്പറേഷനിലെ വിദ്യാലയങ്ങളിലെ ഏഴു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ലേൺ ദി ബെസ്റ്റ് (Learn the best) സ്കിൽ ഡവലപ്പ്മെൻറ് സെൻറർ സംഘടിപ്പിക്കുന്ന വി.കെ.സി പ്രൈഡ് മാസ്റ്റർ ടാലൻ്റ് അവാർഡിൻ്റെ ലോഗോ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു.വി.കെ.സി പ്രൈഡ് ഡയറക്ടർ വി.റഫീഖ്, വി.കെ.സി ഗ്രൂപ്പ് ഡയറക്ടർ എം.വി വേണുഗോപാൽ, ഫ്രഷ് ഓർഗാനിക് എം.ഡി ഷിബു ദേവദത്ത്, ലേൺ ദി ബെസ്റ്റ് ഡയറക്ടർ ആർച്ച രഞ്ജിത് എന്നിവർ സംബന്ധിച്ചു.
പാഠപുസ്തകത്തിന് പുറത്ത് കുട്ടികളുടെ കഴിവുകളെ വളർത്താനും മത്സര പരീക്ഷകൾക്കായി സജ്ജരാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ടാലൻ്റ് ടെസ്റ്റിൽ അവസാന റൗണ്ടിലെത്തുന്ന വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും.50,000 രൂപയും ഫലകവുമാണ് ഒന്നാം സമ്മാനം.


Reporter
the authorReporter

Leave a Reply