കോഴിക്കോട്:കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകുന്ന വഴി പ്ലസ് വൺ വിദ്യാർത്ഥിനിയായ ലക്ഷ്മിയേയും കൂട്ടുകാരികളേയും ആക്രമിക്കാൻ വന്നയാളെ തിരിച്ചാക്രമിച്ച് കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ച കോട്ടൂളി സ്വദേശിയായ ലക്ഷ്മി സജിത്തിനെ സ്വവസതിയിൽ വെച്ച് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ആദരിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ സ്ത്രീ സമൂഹത്തിന് തന്നെ മാതൃകയാണ് ലക്ഷ്മിയെന്ന് വി.കെ.സജീവൻ പറഞ്ഞു.
ബി.ജെ.പി.ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി യുവമോർച്ച ജില്ലാ പ്രസിഡൻ്റും പുതിയറ ഡിവിഷൻ കൗൺസിലറുമായ ടി.രനീഷ്,മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ അഡ്വ.രമ്യാ മുരളി, ബി.ജെ.പി.പുതിയറ മണ്ഡലം പ്രസിഡൻ്റ് ദിജിൽ നെല്ലിക്കോട്, കെ.സുമേഷ് ,കണ്ടിയിൽ രജനി തുടങ്ങിയവർ പങ്കെടുത്തു.