കോഴിക്കോട്: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ.വനിതാ പോളിടെക്നിക്ക് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
വിദ്യാർത്ഥി സമൂഹത്തിനിടയിൽ എയ്ഡ്സ് ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇലക്ട്രോണിക്സ് വിഭാഗം മേധാവി രാജ് മോഹൻ ബോധവൽക്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കോളേജിലെ എൻ എസ് എസ് അംഗങ്ങൾ റെഡ് റിബൺ മാതൃകതയിൽ അണിനിരന്നും, അധ്യാപകർക്കും, വിദ്യാർത്ഥിനികൾക്കും റെഡ്റിബ്ബൺ കൈമാറിയും , സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ എൻ എസ് എസ് അംഗങ്ങൾ ലഘുലേഖകൾ വിതരണം ചെയ്തും ,വിപുലമായ രീതിയിലാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനോദ്കുമാർ പി എം, അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ ഷൈനി എം കെ, എൻ എസ് എസ് വളണ്ടിയർ സെക്രട്ടറിമാരായ വൈഷ്ണ.പി, സരിക.ഇ.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
