കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് കൂട്ടബലാൽസംഘം ചെയ്തെന്ന പരാതിയിൽ നാല് പേർ അറസ്റ്റിൽ.
അടുക്കത്ത്പാറ ചാലിൽ ഷിബു.(34)
ആക്കൽ പാലോളി അക്ഷയ് (22) മൊയി ലോത്തറ തെക്കെ പറമ്പത്ത് സായുജ് (24) മൊയിലോത്തറ തമഞ്ഞിമ്മൽ രാഹുൽ (22) എന്നിവരെയാണ് നാദാപുരം എ എസ്.പി. നിധിൻ രാജ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് പ്രണയം നടിച്ച് സായുജ് പെൺകുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിച്ചതിന്
ശേഷം പീഡിപ്പിച്ചെന്നുമാണ് പരാതി.
കഴിഞ്ഞ ദിവസംപെൺകുട്ടിയെ സംശയകരമായ സാഹചര്യത്തിൽ കുറ്റ്യാടി പുഴയോരത്ത് കാണുകയും തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയുമാ യിരുന്നു. പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് പീഡന വിവരം അറിയുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി കുടിക്കാൻ നൽകിയതായും അതിന് ശേഷമാണ് പീഡനം നൽകിയതെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി.
തുടർന്ന്കഴിഞ്ഞ രാത്രി തൊട്ടിൽ പാലംപോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തി കോഴിക്കോട് പോസ്ക്കോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാദാപുരം എഎസ് പി യുടെ നേതൃത്വത്തിൽ
എസ്.ഐ.ജയൻ, എ.എസ്.ഐ അനിൽകുമാർ എന്നിവർ ഉൾപ്പെടുന്ന അന്വേഷണ സംഘ മാണ് പ്രതികളെ പിടികൂടിയത്.