കോഴിക്കോട്: കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 22 മത് വീരബലിദാന ദിനാചാരണത്തിന്റെ ഭാഗമായി യുവമോർച്ച കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണയോഗം കോഴിക്കോട് ‘മാരാർജി ഭവനിൽ’ ചേർന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉദ്ഘടനം ചെയ്ത യോഗത്തിൽ ജില്ലാ അധ്യക്ഷൻ ടി. രനീഷ് അധ്യക്ഷനായി.
പാർട്ടിയുടെ ജില്ലാ പ്രസിഡന്റ്, അഡ്വ.വി. കെ സജീവൻ മുഖ്യപ്രഭാഷണം നടത്തി.
യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ പ്രഭാരിയുമായ നന്ദകുമാർ, സംസ്ഥാന ജന.സെക്രട്ടറി കെ.ഗണേഷ് ബിജെപി സൗത്ത് മണ്ഡലം അധ്യക്ഷൻ സി. വിജയകൃഷ്ണൻ, ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ,
,വിഷ്ണു പയ്യാനക്കൽ,ഹരീഷ് മലാപറമ്പ്, രോഹിത് കമ്മലാട്ട് ,വിപിൻചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഡിസംബർ ഒന്നിന് മുതലക്കുളത്ത് നടക്കുന്ന
ബലിദാന ദിനാചാരണത്തിനായി വിവിധ സബ് കമ്മറ്റികളോട് കൂടിയ സ്വാഗതസംഘത്തിന്റെ ചെയർമാനായി
അഡ്വ.വി കെ സജീവനെയും ജന. കൺവീനർ ആയി
ടി രനീഷിനെയും തീരുമാനിച്ചു.