Local News

കെഎസ്ആര്‍ടിസി ബസ് താഴ്‌ചയിലേക്ക് മറി‌ഞ്ഞു, 15 പേര്‍ക്ക് പരിക്ക്


മലപ്പുറം തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

മലപ്പുറത്ത് തന്നെ ചങ്ങരംകുളത്ത് ഇന്ന് പുലര്‍ച്ചെ മറ്റൊരു അപകടമുണ്ടായി. കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റ ഒരാളുടെ മരണം. നാലുപേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


Reporter
the authorReporter

Leave a Reply