Local News

പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി


വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരം രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടയ്ക്കാനുളളത്. തുക അടയ്ക്കാതായതോടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. 108 സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.


Reporter
the authorReporter

Leave a Reply