Friday, December 27, 2024
GeneralLatest

കോഴിക്കോട് ഇരട്ടസ്ഫോടനം; തടിയന്റെവിട നസീറിനെ വെറുതെ വിട്ടു


കോഴിക്കോട് ;ഇരട്ടസ്ഫോടനക്കേസിൽ ഒന്നാം പ്രതി തടിയന്റെവിട നസീറിനേയും നാലാം പ്രതി ഷഫാസിനേയും വെറുതെ വിട്ടു. കൊച്ചി എന്‍ ഐ എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി വെറുതെവിട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചു. 2006 മാര്‍ച്ച് 3 ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാൻഡിലും പതിനഞ്ച് മിനുട്ടുകൾക്കു ശേഷം മൊഫ്യൂസൽ സ്റ്റാൻഡിലും സ്ഫോടനമുണ്ടായി. സ്ഫോടനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ തടിയന്റെവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവാണ് വിധിച്ചിരുന്നത്. ഏറെ കാലം ഒളിവിലായിരുന്ന നഫ്സീറിനേയും ഷഫാസിനേയും 2009ൽ ബംഗ്ളാദേശ് അതിർത്തിയിൽ നിന്നാണ് ബി എസ്സ് എഫ് അറസ്റ്റ് ചെയ്തത്.


Reporter
the authorReporter

Leave a Reply