കോഴിക്കോട്:ഈ വർഷത്തെ ലോക ആരോഗ്യദിന സന്ദേശമായ നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്നതിനെ മുൻ നിർത്തിയാണ് പരിസരം വൃത്തിയാക്കി സൂക്ഷിക്കുക എന്ന ദൗത്യം പി.വി.എസ്സ് ആശുപത്രി ഏറ്റെടുത്തത്.ഇതിൻ്റെ ഭാഗമായി ആശുപത്രി ജീവനക്കാർ മുഖധാർ ബീച്ച് ശുചീകരിച്ചു.മുഖധാർ സൈക്കിൾ ട്രാക്കും പരിസരവും റോഡും ബീച്ചും ആണ് 150ൽ പരം ജീവനക്കാർ ചേർന്നു ശുചീകരിച്ചത്.

ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ജൈകിഷ് ജയരാജ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ സുപ്രണ്ട് ഡോ. രാജേഷ് സുഭാഷ്,ഡോ.ആര്യ ജൈകിഷ്,ജനറൽ മാനേജർ ലെഫ്റ്റനന്റ് കേണേൽ രവി മേനോൻ, നഴ്സിംഗ് സുപ്രണ്ട് ഷൈനി പൈനേടത്തു,ജെ വിദ്യാസാഗർ എന്നിവർ പ്രസംഗിച്ചു.
വി വി സനോഷ്, കെ.കെ സുമേഷ് കുമാർ , യാസർ അറഫാത്ത്, എൻ എം. സഞ്ജു ,എ കെ, ആര്യ,ആർ. ലിജിന പി കെ , അക്ഷയ് രമേഷ്,ഷാനിഷ് എം എം.എന്നിവർ നേതൃത്വം നൽകി
..
