Thursday, December 5, 2024
LatestLocal NewsPolitics

മൈക്രോ ഡൊണേഷന്‍ ക്യാംപെയിന്‍റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം


കോഴിക്കോട്: ബിജെപി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന മൈക്രോ ഡൊണേഷന്‍ ക്യാംപെയിന്‍റെ ജില്ലാതല ഉദ്ഘാടനം പ്രശസ്ത ഗായകനും ഫിലിം ക്രിറ്റിക് അവാര്‍ഡ് ജേതാവുമായ കോഴിക്കോട് സുനില്‍കുമാറില്‍ നിന്ന് നമോ ആപ്പിലൂടെ സംഭാവന സ്വീകരിച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ നിര്‍വ്വഹിച്ചു.സ്വതന്ത്ര ഭാരതത്തിന്‍റെ അഭിലാഷങ്ങള്‍ പൂവണിയിച്ച് ഈ കൊറോണ പശ്ചാത്തലത്തില്‍ പോലും നവഭാരതത്തെകെട്ടിപ്പടുക്കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും,പിന്തുണക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് വി.കെ.സജീവന്‍ പറഞ്ഞു.അതിനായി നമോ ആപ്പിലൂടെ 5,50,100,500,1000 എന്നീ ചെറിയ തുകകളാണ് സ്വീകരിക്കുന്നത്.ഒപ്പം നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ അടുത്തറിയാനും അവ പ്രചരിപ്പിക്കാനും അവസരമൊരുക്കുകഎന്നതു കൂടി ബിജെപി ഈ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നു.

ശക്തമായ രാഷ്ട്രത്തിനായ്,രാജ്യതാത്പര്യത്തിനായ് നിലകൊളളുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ചെറിയ സംഭാവന നല്‍കുക ” എന്ന മുദ്രാവാക്യമാണ് ഈ ക്യാംപെയിനില്‍ ബിജെപി ഉയര്‍ത്തുന്നതെന്നും സജീവന്‍ പറഞ്ഞു. നേതാക്കളായ അജയ് നെല്ലിക്കോട്,പ്രശോഭ് കോട്ടുളി,സിപി സതീശന്‍,അനുരാധാ തായാട്ട്,കെ.ഷൈബു,പ്രവീണ്‍ തളിയില്‍,എന്‍വിപ്രകാശ്,അഡ്വ.ബിജിത്ത് ചെറോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു


Reporter
the authorReporter

Leave a Reply