കോഴിക്കോട് :സിറ്റിയിൽ കൊടും ചൂടിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് തായ് ഗ്രൂപ്പ് കേരള പോലീസ് അസോസിയേഷൻ ട്രാഫിക് യൂണിറ്റുമായി സഹകരിച്ച് കുടിവെള്ള വിതരണം നടത്തുന്നു. പരിപാടിയുടെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ. പി. എസ്. നിർവഹിച്ചു. കുടിവെള്ളവും സംഭാരവും ലെസ്സിയും തായ് ഗ്രൂപ്പ് എം. ഡി. ആഷിക്ക് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
വേനൽ കാലത്ത് ദിവസവും നൂറ്റൻപതോളം പോലീസുകാർക്ക് കുടിവെള്ളവും പാനീയങ്ങളും വിതരണം ചെയ്യും.നഗരത്തിലെ മുഴുവൻ ട്രാഫിക് പോയിന്റ്റുകളിലും കുടിവെള്ളം വിതരണം നടത്താനാവശ്യമായ വാഹനവും തായ് ഗ്രൂപ്പ് നൽകുന്നുണ്ട്.
ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ സുനിൽ. എം. ഡി, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. പി, പവിത്രൻ, പ്രസിഡന്റ്. പി. ആർ. രഘിഷ്, ട്രഷറെർ വി.ഷാജു. . സത്യൻ. പി. ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.