ബേപ്പൂർ:കോഴിക്കോട് കോർപ്പറേഷൻ ബേപ്പൂർ 47-ാം ഡിവിഷനിൽ എം എൽഎ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയും കോർപറേഷൻ അനുവദിച്ച 15 ലക്ഷം രൂപയും വിനിയോഗിച്ച് നിർമിച്ച കിഴക്കുംപാടം, ശിവപുരി റോഡ് കം ഡ്രെയ്നേജും കോർപറേഷൻ ആസ്തി വികസന ഫണ്ടിൽ നിർമിച്ച കിഴക്കുംപാടം ശിവപുരി ഈസ്റ്റ് റോഡും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ എം ഗിരിജ അധ്യക്ഷയായി. ആമക്കോട്ട് അങ്കണവാടിയിലേക്ക് ദീപക് എടത്തൊടി സംഭാവന നൽകിയ മൈക്ക് സെറ്റ് തങ്കം ടീച്ചർ ഏറ്റുവാങ്ങി.
ചടങ്ങിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.
പി വിജയകൃഷ്ണൻ വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
കൗൺസിലർ കെ രാജീവ്, സ്വരൂപ് ശിവപുരി, റസൽ പള്ളത്ത്, സതീഷ് കുമാർ നെല്ലിക്കോട്ട്, ദേവൻ അരിക്കനാട്ട്, ചെറുവത്ത് ഷൈജു, ജയൻ വളപ്പിൽ, ശശിധരൻ മേക്കുന്നത്ത് റോഡ് കമ്മിറ്റി കൺവീനർ ഇ അച്യുതൻ, പ്രസിഡണ്ട് എ.വി ബാബുരാജൻ എന്നിവർ സംസാരിച്ചു.