LatestPolitics

കിരാതമായ പോലീസ് മുറ;മുഖ്യമന്ത്രി മറുപടി പറയണം:അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട്:മുഖ്യമന്ത്രിക്കെതിരെ കറുത്ത ബനിയനിട്ട് ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച ജില്ല കമ്മറ്റിയംഗം വൈഷ്ണവേഷിനു നേരെ കിരാതമായ മര്‍ദ്ദന മുറ പ്രയോഗിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നാ വശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജീവന്‍.

യുവമോര്‍ച്ച ജില്ലാ കമ്മറ്റിയംഗമായ വൈഷ്ണവേഷിന്‍റെ തലച്ചോറിന് ക്ഷതമേല്‍പിച്ച് മരണത്തിലേക്ക് നയിക്കുന്ന തരത്തിലാണ് പോലീസുദ്യോഗസ്ഥന്‍ പ്രത്യേക ആക്ഷനില്‍ ഇടിച്ചത്.അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിട്ടുളളത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്ഥിരം കുറ്റവാളിയെന്ന് വരുത്തിത്തീര്‍ക്കാന്‍ റിപ്പോര്‍ട്ട് നല്‍കി.മജിസ്ട്രേറ്റ് ചേംബറില്‍ രണ്ടാം തവണ ഹാജരാക്കുമ്പോള്‍ കാപ്പ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുത്ത് മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു. അതും കൂടാതെ ഐപിസി 332 വകുപ്പ് ചേര്‍ത്ത്(പോലീസിനെ ഇടിച്ചു പരിക്കല്‍പിച്ചു) ജാമ്യം നിഷേധിക്കാന്‍ എല്ലാ കുതന്ത്രങ്ങളും നോക്കി. ജാമ്യം ലഭിച്ച വൈഷ്ണവേഷ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഒരു രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവമോര്‍ച്ച ജില്ലാകമ്മറ്റിയംഗത്തിനോട് വ്യക്തിപരമായി കാണിച്ച ഇത്തരം ക്രൂരത അംഗീകരിക്കാനാവില്ല.കേന്ദ്രവിഹിതം തരാതെ കേരളത്തെ ഞെരുക്കുന്നു എന്ന് കളവ് പറഞ്ഞ് എല്ലാറ്റിനും നികുതി കൂട്ടി ജനങ്ങളെ കൊളളയടിക്കാനുളള ബഡ്ജറ്റിലെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പിണറായിയുടെ ഫാസിസ്റ്റു ഭരണത്തിനെതിരായ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.

യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, ബി.ജെ.പി.ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, സി.പി.സതീഷ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻറ് ശശിധരൻ നാരങ്ങയിൽ, സെൽ കോഡിനേറ്റർ ടി. ചക്രായുധൻ, യുവമോർച്ചാ നേതാക്കളായ ഹരിപ്രസാദ് രാജ, രാഗേഷ് പാപ്പി,വിഷ്ണു പയ്യാനക്കൽ, പ്രവീൺ ശങ്കർ, യദുരാജ് കുന്ദമംഗലം, അതുൽ കൊയിലാണ്ടി, സബിൻ ലാൽ, വിസ്മയ പിലാശ്ശേരി, നയന ശിവദാസ്, എന്നിവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply