Thursday, December 26, 2024
LatestPolitics

കേരളം ക്രിമിനലുകളുടെയും സാമൂഹിക വിരുദ്ധരുടെയും നാടായി മാറുന്നു: എം.ടി. രമേശ്


കോഴിക്കോട്: കേരളം ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും നാടായി മാറുകയാണെന്നും കേരളത്തെയാകെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ബലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം, മലപ്പുറത്ത് അതിഥി തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തി, ട്രെയിനിൽ യാത്രക്കാർ ആക്രമിക്കപ്പെടുന്ന സംഭവം തുടങ്ങി സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ സാംസ്കാരിക ലോകവും മൗനം തുടരുകയാണ്. കേരളത്തിന് പുറത്തെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ഓടുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും എന്തുകൊണ്ട് മലപ്പുറത്തേക്ക് തിരഞ്ഞു നോക്കുന്നില്ല. ആ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ കേരളം കാണിക്കുന്ന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ മൗനം പാലിക്കുന്ന സാമൂഹിക നായകന്മാരും നേതാക്കളും കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.


Reporter
the authorReporter

Leave a Reply