കോഴിക്കോട് : പിണറായി സർക്കാറിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ ജനകീയ പ്രതിഷേധത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്ന് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു.കോഴിക്കോട്ടെ കോം ട്രസ്റ്റ്, തിരുവണ്ണൂർ കോട്ടൺ മിൽ, സ്റ്റീൽ കോപ്ലക്സ് നവീകരിക്കാൻ ബജറ്റിൽ യാതൊരു നിർദ്ദേശവുമില്ല. ബജറ്റ് കേരളക്കരയെ നിരാശപ്പെടുത്തിയെന്നതിലുപരി കോഴിക്കോട് ജില്ലയെ പാടെ അവഗണിച്ചിരിക്കുകയാണ്.ജന വിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിൻ്റെ കോപ്പി കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ജില്ല ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മേഖല ട്രഷറർ ടി.വി ഉണ്ണികൃഷ്ണൻ സംസ്ഥാന സമിതി അംഗങ്ങളായ എം.രാജീവ് കുമാർ, സതീഷ് പാറന്നൂർ എന്നിവർ സംസാരിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ചാന്ദ്നി ഹരിദാസ്,പി.എം.ശ്യമപ്രസാദ്, ഷൈമ പൊന്നത്ത് ,രതീഷ്.പി, പ്രവീൺതളിയിൽ, കെ.രാകേഷ്, എം.സുരേഷ്, കെ.സി.വത്സരാജ്,സി.പി.വിജയകൃഷ്ണൻ, കെ.സി.രാജൻ, എൻ.വി.ദിനേശ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.