തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ്. വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും. ഡി.എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും.
വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി
സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി അനുവദിച്ചു
കൊച്ചി മുസിരിസ് ബിനാലെയ്ക്കായി ഏഴ് കോടി രൂപ അനുവദിച്ചു.
വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാക്കും. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും.
കെ-ഹോം
സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ ഹോം ആവിഷ്‌കരിക്കും. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനാകും. പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി വകയിരുത്തി.
പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി 15,980 കോടി രൂപ അനുവദിച്ചു
കൊല്ലം നഗരത്തിലും കൊട്ടാരക്കരയിലും കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐ.ടി പാര്‍ക്ക്
കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി അനുവദിച്ചു,ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്കായി ഇതിനകം ചിലവാക്കിയത് 38126 കോടി രൂപ
100 പുതിയ പാലങ്ങള്‍ നിര്‍മിച്ചു, 150-ഓളം പൂര്‍ത്തിയാക്കാനൊരുങ്ങുന്നു, സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ക്ക് 3061 കോടി രൂപ അനുവദിച്ചു
ആരോഗ്യമേഖലയ്ക്ക് 10,431 കോടി, കാരുണ്യ പദ്ധതിക്ക് 700 കോടി
12.74 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ കഴിഞ്ഞ ഒരു വര്‍ഷം നല്‍കി.1359.55 മെഗാവാട്ട് വൈദ്യുതി ഈ സര്‍ക്കാരിന്റെ കാലത്ത് ഉത്പാദിപ്പിച്ചു.
ലൈഫ് പദ്ധതിയില്‍ ഇതുവരെ 5,39,042 കുടുംബങ്ങള്‍ക്ക് വീടായി. 2025-26 വര്‍ഷത്തില്‍ ലൈഫ് പദ്ധഥിയില്‍ കുറഞ്ഞത് ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
ക്ഷേമ പെന്‍ഷന്‍ 50,000 കോടിയാകും
റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു.ധനകമ്മി 2.9 ശതമാനമായി കുറഞ്ഞു.
കേരളത്തിന്റെ തനത് നികുതി, നികുതിയേതര വരുമാനം വര്‍ധിച്ചു
തിരുവനന്തപുരത്ത് മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ 2025-26 ല്‍ തന്നെ ആരംഭിക്കും
മുണ്ടക്കൈ,ചൂരല്‍മല പുനരധിവാസത്തിന് 750 കോടി
വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
ഡിഎ കുടിശികയുടെ ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കും
വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് ധനമന്ത്രി
ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും
വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍
സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് ധനമന്ത്രിm