Friday, December 6, 2024
LatestPolitics

കേരളപ്പിറവി ആഘോഷം ജനകീയമാക്കും: മുസ്തഫ കൊമ്മേരി


കോഴിക്കോട്: കേരളപ്പിറവി ദിനം ജനകീയമായി ആഘോഷിക്കാൻ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചായി മുസ്തഫ കൊമ്മേരി. പഞ്ചായത്ത് മുനിസിപ്പൽ കോർ പ്പറേഷൻ തലങ്ങളിൽ ഘോഷയാത്രകളും കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. നാടും വികസനവും എന്ന വിഷയത്തിൽ പ്രാദേശികമായി വിവിധ സംഘടനാ സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു. ചർച്ചാ സദസ്സും സാംസ്കാരിക വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ഘോഷയാത്രയും ആഘോഷത്തിന്റെ പ്രധാന ഘടകമാണ്. ഗ്രാമീണ കലാ പരിപാടികൾ അടക്കം വൈവിധ്യമാർന്ന പരിപാ ടികൾ കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി നവംബർ 1ന് സംഘടിപ്പിക്കും.

വിവിധ മണ്ഡലങ്ങളിലായി ഫുട്ബോൾ ടൂർണമെന്റ് (കൊടുവള്ളി), വോളി ബോൾ ടൂർണമെന്റ് (പേരാമ്പ്ര), പ്രമുഖ വ്യക്തികളെ ആദരിക്കൽ (കുന്ദമംഗലം), മാരത്തോൺ, ഷൂട്ട് ഔട്ട് മത്സരം, മധുര വിതരണം (തിരുവമ്പാടി), നാടൻപാട്ടും കലാമേളയും (നാദാപുരം), സാംസ്കാരിക സദസ്സ്, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങ്, കലാസന്ധ്യ (കോഴിക്കോട് നോർത്ത്), വർണപ്പകിട്ടാർന്ന ഘോഷയാത്ര (ബേപ്പൂർ), ചെണ്ടമേളം (കൊയിലാണ്ടി), ഗസൽ, ഫുട്ബോൾ ടൂർണമെന്റ്, (വടകര) എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

വിവിധ സംസ്കാരങ്ങളും മതങ്ങളും ഭാഷകളുമുള്ള നമ്മുടെ രാജ്യത്തെ ഏകശിലാ രൂപത്തിലാക്കാനുള്ള ആസൂത്രിത നീക്കം നടക്കുമ്പോൾ ഇത്തരം ആഘോഷങ്ങൾ ജനകീയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുസ്തഫ കൊമ്മേരി പറഞ്ഞു.അതുകൊണ്ട് തന്നെ വരുംവർഷങ്ങളിൽ കേരളപ്പിറവി പോലുള്ള ആഘോഷങ്ങൾ ജനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


Reporter
the authorReporter

Leave a Reply