Friday, December 27, 2024
Latest

കരിപ്പൂർ റൺവേ വികസനം: മന്ത്രി വി അബ്ദുറഹിമാനുമായി കാലിക്കറ്റ് ചേംബർ ചർച്ച നടത്തി


കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹിമാനുമായി കാലിക്കറ്റ് ചേംബർ എയർപ്പോർട്ട് കമ്മിറ്റി ചർച്ച നടത്തി.റൺ വേയ്ക്കായി സ്ഥലം ഏറ്റെടുക്കൽ ഏകദേശം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി ചേംബർ പ്രതിനിധികളോട് പറഞ്ഞു.
മികച്ച സഹകരണമാണ് ഭൂവുടമകളിൽ നിന്നും ലഭിച്ചത്. ഏറ്റെടുത്തതിനു ശേഷമുള്ള എല്ലാ ചെലവുകളും കേന്ദ്രം വഹിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രിയിൽ നിന്നും ഉറപ്പ് കിട്ടിയതായി മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഫോർ വൺ നോട്ടിഫിക്കേഷനും കഴിഞ്ഞു.ഹജ്ജ് എംപാർക്കേഷൻ പോയിന്റ് അഞ്ചെണ്ണം അനുവദിച്ചതിൽ ഒന്ന് കാലിക്കറ്റ് എയർപോർട്ട് ആണ്. വലിയ വിമാനങ്ങൾ ഇറങ്ങുന്നതമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായി സഹകരിക്കുന്നതായും മന്ത്രി പറഞ്ഞു.
.
മന്ത്രിയുടെ താനൂരിലെ വസതിയിൽ നടത്തിയ ചർച്ചയിൽ
കാലിക്കറ്റ് ചേംബർ എയർപോർട്ട് കമ്മിറ്റി ചെയർമാൻ ഡോ.കെ മൊയ്തു, പ്രസിഡന്റ് റാഫി പി ദേവസി, ഹോണററി സെക്രട്ടറി എ പി അബ്ദുല്ലകുട്ടി, സുബൈർ കൊളക്കാടൻ,
ടി പി അഹമ്മദ് ,
എം മുസമ്മിൽ എന്നിവർ സന്നിഹിതരായി.

 


Reporter
the authorReporter

Leave a Reply