Wednesday, December 4, 2024
LatestPolitics

ബിജെപി ​ഗൃഹസമ്പർക്കം കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു


അത്തോളി: ഇടത് സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി നടത്തുന്ന സംസ്ഥാനതല ​ഗൃഹസമ്പർക്ക പരിപാടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കൂമുള്ളിയിൽ ഉദ്ഘാടനം ചെയ്തു. അത്തോളി പഞ്ചായത്തിലെ 145ാം ബൂത്തിലാണ് പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം സമ്പർക്കത്തിനിറങ്ങിയത്. അഴിമതിക്കും പിൻവാതിൽ നിയമനത്തിനും വേണ്ടി രാജ്ഭവൻ മാർച്ച് നടത്തുന്ന സംഘടനയായി സിപിഎം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെ തെറ്റായ നിലപാട് അം​ഗീകരിച്ചു തരാൻ സംസ്ഥാന ഭരണത്തലവനായ ​ഗവർണർക്കെതിരെ സമരം ചെയ്യുകയാണ്. നിയമവാഴ്ച തകർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാണിക്കാനാണ് ബിജെപി വിപുലമായ ​ഗൃഹസമ്പർക്കവുമായി ഇറങ്ങിയതെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ബാലുശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, മണ്ഡലം ഭാരവാഹികളായ ആർ.എം. കുമാരൻ, സി. മോഹനൻ , പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി, എസ്.സി. മോർച്ച സംസ്ഥാന സമിതി അംഗം കെ.വി.കുമാരൻ , അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഷാജി.കെ.പി, സിജു.പി.കെ, ബൂത്ത് ഭാരവാഹികളായ അനിൽകുമാർ .കെ.കെ, ബിജു.എം എന്നിവർ സന്നിഹിതരായി.


Reporter
the authorReporter

Leave a Reply