കോഴിക്കോട്:പതിനായിരങ്ങളെ കുടി ഒഴിപ്പിച്ച് വേണ്ടത്ര പഠനങ്ങൾ നടത്താതെ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന കെ.റെയിൽ എന്ന ജനദ്രോഹ പദ്ധതി രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാറായ പിണറായി സർക്കാറിൻ്റെയും അന്ത്യം കുറിക്കുമെന്ന് ബി.ജെ.പി ഉത്തര മേഖല ട്രഷറർ ടി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു.മഹാരാഷ്ട്രയിലെ ബുളളറ്റ് ട്രയിനിനെ എതിർക്കുന്ന പാർട്ടി എന്തുകൊണ്ടാണ് കേരളത്തിൽ ഇത്തരം പദ്ധതിയുമായി മുന്നോട്ട് വന്നത് എന്ന ചോദ്യം പ്രസക്തമാണെന്നും പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾ മാത്രമേയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി പഞ്ചായത്ത്’ പ്രസിഡണ്ട് പ്രിയ ഒരുവമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്എസ്സ്.ആർ ജയ്കിഷ് മുഖ്യ പ്രഭാഷണം നടത്തി അഡ്വ.വി.സത്യൻ, വി.കെ ഉണ്ണികൃഷണൻ, സതീശൻ കുനിയിൽ, സരിത, അഭിലാഷ് പോത്തല എന്നിവർ സംസാരിച്ചു