കോഴിക്കോട്: മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുതാത്തായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ശസ്ത്രക്രിയക്കിടെ ഉപകരണം ഉദരത്തിൽ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ വിദഗ്ദ സമിതിയുടെ റിപ്പോർട്ടിന് ശേഷം തുടർ നടപടി ഉണ്ടാകും. ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 29 കേസുകള്‍ തീര്‍പ്പാക്കി.125 പരാതികളാണ് ലഭിച്ചത്. 96 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. നവംബര്‍ 29 നാണ് അടുത്ത സിറ്റിംഗ്.