Thursday, December 26, 2024
BusinessLocal News

ചട്ടിച്ചോറിൻ്റെ സൃഷ്ടാവിന് ജൂനിയർ ചേമ്പർ പുരസ്കാരം


കോഴിക്കോട്: മലബാറിലെ രുചിപ്പെരുമയ്ക്ക് ആദ്യമായി പ്രൊഫഷലിസം നടപ്പിലാക്കി, കാറ്ററിംങ്ങ് & റെസ്റ്റോറന്റ് ഹോട്ടൽ മേഖലയിൽ നവതരംഗം സൃഷ്ടിച്ച ലേ – കാഞ്ചീസ് ഹോട്ടൽ & റെസ്റ്റോറന്റ് മാനേജിംങ്ങ് ഡയറക്ടർ  ടി.കെ. രാധാകൃഷ്ണന് ജൂനിയർ ചേമ്പർ ഇന്റർ നാഷണലിന്റെ അവാർഡ്. ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ  മേഖലാ സമ്മേളനത്തിൽ തുറമുഖം മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ ടി.കെ രാധാകൃഷ്ണന് അവാർഡ് സമ്മാനിച്ചു.


മത്സ്യവിഭവങ്ങൾ അണിനിരത്തിയ ആദ്യ സംരംഭമായ മത്സ്യസദ്യ, പഴയകാല തനിമയുടെ ഗൃഹാതുരത്വം നാവിലൂറുന്ന അമ്മൂമ്മച്ചോറ് അഥവാ ചട്ടിച്ചോറ് തുടങ്ങിയ സ്വാദേറുന്ന വ്യത്യസ്ത വിഭവങ്ങളുടെ സൃഷ്ടാവും, ഇന്ത്യയിലും പുറത്തും ഹോട്ടൽ & റെസ്റ്റോറന്റ് മേഖലയിലെ പ്രവർത്തന പരിചയവും നൂതനത്വവും പരിഗണിച്ചാണ് ഈ അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ ഭാരവാഹികൾ പറഞ്ഞു.

/


Reporter
the authorReporter

Leave a Reply