Tuesday, December 3, 2024
EducationGeneralLatest

ജേണലിസം പി.ജി. ഡിപ്ലോമ: അശ്വതിക്കും നീതുവിനും ജിൻജുവിനും റാങ്ക്‌


കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2020-21 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
1200-ല്‍ 988 മാര്‍ക്ക് ലഭിച്ച കെ അശ്വതിയാണ് ഒന്നാം റാങ്കിന് അര്‍ഹയായത്.
984 മാര്‍ക്കോടെ എന്‍ നീതു രണ്ടാം റാങ്ക് നേടി. 975 മാര്‍ക്ക് നേടിയ ജിന്‍ജു വേണുഗോപാലിനാണ് മൂന്നാം റാങ്ക്.
പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ജനുവരി 27 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്നതാണ്.
ബിരുദദാനചടങ്ങ് കോവിഡ് സ്ഥിതി കൂടി പരിഗണിച്ച് ഫെബ്രുവരിയില്‍ നടക്കും.

കോഴിക്കോട്‌ വടകര പതിയാരക്കര കുന്നോത്ത്‌ രാമകൃഷ്ണന്റെയും അനിതയുടെയും മകളാണു അശ്വതി.കെ.
എം എസ് സി ഇലക്ട്രോണിക്സ് ബിരുദധാരിണിയാണ്.
നിലവിൽ കൊച്ചിയിലെ മൈഫിൻ ഗ്ലോബൽ ഫിനാൻസ് മീഡിയയിൽ സബ്‌ എഡിറ്ററായി ജോലി ചെയ്യുന്നു.

മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിനിയാണു എൻ. നീതു.
എൻ മോഹനന്റെയും കെ. എം. രമയുടെയും മകളാണു.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിണി.
‘ഡൂൾന്യൂസ്’ൽ സബ് എഡിറ്ററാണു നീതു.

ആലുവ ചൊവ്വര ശ്രീനിലയത്തിൽ പി.ജി വേണുഗോപാലൻ നായരുടെയും ശ്രീകല ഇ.ജിയുടെയും മകളാണു ജിൻജു വേണുഗോപാൽ. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ജിൻജു നിലവിൽ മാതൃഭൂമി ഡിജിറ്റൽ വിഭാഗത്തിൽ ജൂനിയർ ഫാക്ട് ചെക്കറാണ്.


Reporter
the authorReporter

Leave a Reply