LatestLocal News

കാലിക്കറ്റ് പ്രസ് ക്ലബ് ആർട്സ് ഡേ


കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലിയോടനുബന്ധിച്ച് കലാമത്സരങ്ങൾ ‘ ആർട്സ് ഡേ 2022’ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ കലാപരിപാടികൾ നടന്നു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനവിതരണവും മേയർ നിർവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ ഇ.പി മുഹമ്മദ്, ആർട്സ് ഡേ കൺവീനർ എം.വി ഫിറോസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം കെ.സി റിയാസ് സംസാരിച്ചു. പി.എൽ കിരൺ, പി.കെ സജിത്ത്, വന്ദന കൃഷ്ണ, ടി.വി ലൈല, എ.വി ഫർദീസ്, ബഷീർ കൊടിയത്തൂർ, കെ.പി സജീവൻ, വിനോദ്കുമാർ, മുജീബ് ചോയിമഠം, എ. ബിജുനാഥ്,
രമേശ് പുതിയമഠം, കെ.ടി അബ്ദുൽ അനീസ് നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply