Saturday, January 25, 2025
police &crime

ജെ.ഡി.യു യുവ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ


ബിഹാറിൽ ജെ.ഡി.യു യുവനേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൗരഭ് കുമാർ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ച മുൻമുൻ എന്ന വ്യക്തിക്കും വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗരഭ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. മുൻമുൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്

ഇന്നലെ രാത്രി വിവാഹ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. ബൈക്കിലെത്തിയ നാല് പേർ ജെ.ഡി.യു നേതാവിന്റെ തലയിൽ രണ്ട് തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. പട്ന പൊലിസ് സംഘം രാത്രിയോടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നിതീഷ് കുമാറിന്റെ പാർട്ടിയിലെ യുവനേതാവായിരുന്നു കൊല്ലപ്പെട്ട സൗരഭ് കുമാർ. കൊലപാതകത്തിൽ രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Reporter
the authorReporter

Leave a Reply