ഫറോക്ക്:ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ – ഇപ്റ്റ – കെ.വി. ശ്രീധരൻ സ്മാരക അഖില കേരള ഏകാ ഭിനയ നാടകമത്സര സ്വാഗതസംഘം ഓഫീസ് ഫറോക്ക് സ്റ്റേഡിയംഗ്രൗണ്ടിന് സമീപം പ്രശസ്ത നാടകനടിയും ഇപ്റ്റ ബേപ്പൂർ മണ്ഡലം പ്രസിഡണ്ടുമായ എൽസിസുകുമാരൻ ഉദ്ഘാടനം ചെയ്തു.ഇപ്റ്റ സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത് അദ്ധ്യക്ഷത വഹിച്ചു.

ഇപ്റ്റ ജില്ലാസെക്രട്ടറി സി.പി.സദാനന്ദൻ, സംസ്ഥാനകമ്മിറ്റി മെമ്പർ കൃഷ്ണദാസ് വല്ലാപ്പുന്നി,സ്വാഗത സംഘ ജനറൽ കൺവീനർ രാജൻ ഫറോക്ക്,ജില്ലാകമ്മിറ്റി അംഗങ്ങളായ തിലകൻ ഫറോക്ക്,മുസ്തഫ ഇളയേടത്ത്,
സുന്ദരൻ രാമനാട്ടുകര,താജുദ്ദീൻ കടലുണ്ടി,ഇപ്റ്റ മണ്ഡലംഭാരവാഹികളായ
ഷാബിപനങ്ങാട്,സി. ദേവരാജൻ,സത്യൻസ്,പ്രഹ്ലാദൻ നല്ലൂർ, അഡ്വ: ബിജുറോഷൻ,
പി.പിതാംബരൻ,നാടകകലാ പ്രവർത്തകരായ സജിത്.കെ കൊടക്കാട്ട്, ജിമേഷ്കൃഷ്ണൻ,
ഒ.അജയകുമാർ,ഡോ.എ.സ്നേഹ, മാപ്പിളപ്പാട്ട് ഗവേഷകൻ സെയ്തലവി
കല്ലാപാറ,പൊതുപ്രവർത്തകാരായ ഉണ്ണികൃഷ്ണൻ ബേപ്പൂർ, രാജേഷ് നെല്ലിക്കോട്,ദിനേശ് ബാബു അത്തോളി,എന്നിവർ ആശംസകൾ നേർന്നു.കുമാർവള്ളിക്കുന്ന്, നിതിന്യ കടലുണ്ടി,ടി.എ.ഷെബീറലി,ഷിജോയ് കെ.രാമനാട്ടുകര,കെ.റിജേഷ്,കെ.വി. സജിൻബാബു,കെ.വിജയൻ നല്ലൂർ,ഇസ്ഹാഖ്. കെ.എം എന്നിവർ സന്നിഹിതരായി.
എൽസിസുകുമാരനും തിലകൻഫറോക്കും ഗാനവും കൃഷ്ണദാസ് വല്ലാപ്പു ന്നി
നാടൻപാട്ടുംആലപിച്ചു.2023 ആഗസ്റ്റ് 5,6തിയ്യതികളിൽ ഫറോക്ക് ഗവ: ഗണപത് ഹൈസ്കൂളാണ് വേദി. 5ന് ശനിയാഴ്ചവൈകീട്ട് ഉദ്ഘാടനം.6ന് ഞായറാഴ്ചകാലത്ത്
9മണിക്ക് മത്സരം ആരംഭിക്കും. ഒന്ന്,രണ്ട്,മൂന്ന് സ്ഥാന കാർക്ക്ക്യാഷ് അവാർഡ്, ശില്പം, സാക്ഷ്യപത്രം എന്നിവ സമ്മാനിക്കും.