Local News

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Nano News

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍സുഹൃത്തിന്റെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊല്ലം ഇരവിപുരം വടക്കുംഭാഗം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ (19) ആണ് മരിച്ചത്. അരുണിനെ കുത്തിയ ഇരവിപുരം വഞ്ചിക്കോവില്‍ ശരവണനഗര്‍-272, വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ശക്തികുളങ്ങര പൊലിസില്‍ കീഴടങ്ങി.

വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. മകളെ അരുണ്‍ ശല്യം ചെയ്തതായി ആരോപിച്ചുണ്ടായ വാക്കേറ്റവും സംഘര്‍ഷവുമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

നേരത്തെ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെ മകളെ കാണാന്‍ അരുണ്‍ എത്തി എന്നാരോപിച്ചാണ് ഫോണില്‍ തര്‍ക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുണ്‍ വീട്ടിലെത്തി. അരുണും സുഹൃത്തായ ആള്‍ഡ്രിനും ഇരട്ടക്കടയിലെ വീട്ടിലെത്തിയശേഷം പ്രസാദുമായി വാക്കേറ്റമുണ്ടായി. പ്രസാദിന് മര്‍ദനമേറ്റു. ഇതിനിടയിലാണ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് അരുണിന്റെ നെഞ്ചില്‍ കുത്തിയത്.

ഗുരുതരമായി പരുക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.


Reporter
the authorReporter

Leave a Reply