മാനിപുരം: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് മാനിപുരം എ.യു. പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ബി. കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സ്കൂൾ മാനേജർ സൂരജ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനത്തിന് പ്രശോഭ് മാസ്റ്റർ നേതൃത്വം നൽകി. അധ്യാപകരായ ഉമറലി അക്ബർ, ജ്യോതി ഗംഗാധരൻ, അശ്വനി, അവിനാഷ് കാവാട്ട് തുടങ്ങിയവർ പങ്കെടുത്തു.