Latest

നാന്നൂറ് ഗ്രാം എം.ഡി.എം.എ യുമായി അന്തർ സംസ്ഥാന ലഹരിസംഘം പിടിയിൽ


കോഴിക്കോട്: നാഷണൽ പെർമിറ്റ് ലോറിയിൽ ബാംഗ്ലൂരിൽ നിന്ന് കടത്തുകയായിരുന്ന 400 ഗ്രാം എം.ഡി.എം.എ യുമായി കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ 32 വയസ് ഫാറൂഖ് നല്ലൂർ സ്വദേശി ജംഷീദ് 31 വയസ് എന്നിവരെ കോഴിക്കോട് ആന്റി നർകോടിക് സെൽ അസ്സി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നർകോട്ടിക് ഷാഡോ ടീമും സബ് ഇൻസ്‌പെക്ടർ ധനജ്ഞയദാസ് ടി വി യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.

ബാംഗ്ളൂരിൽ നിന്ന് പാവിങ് സ്റ്റോണ് കൊണ്ടുവരുന്നത് മറയാക്കി മാരക ലഹരിമരുന്നായ എം.ഡി.എം.എ കൊണ്ട്‌വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഇവർ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വൻതോതിൽ ലഹരിമരുന്നുമായി ഇരുവരും പിടിയിലാവുന്നത്. ഇത്തരത്തിൽ കൊണ്ടുവരുമ്പോൾ എക്സൈസ് ചെക്ക് പോസ്റ്റുകളിൽ നിന്നുള്ള പരിശോധനയിൽ നിന്ന് ഒഴിവാവം എന്നതും പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്നതും ആണ് ഈ രീതി സ്വീകരിച്ചത്. പിടികൂടിയ ലഹരി മരുന്നിനും കൂടാതെ എൻ.ഡി.പി.എസ് നിയമ പ്രകാരം ലഹരി കടത്താൻ ഉപയോഗിക്കുന്ന വാഹനവും അതിലെ വസ്തുക്കളും കണ്ടുകെട്ടും എന്നതും നഷ്ട്ടം ഒരു കോടിയിലേറെ രൂപ വരും ഇത് വാങ്ങിയവരിലേക്കും വിൽപ്പനകാരിലേക്കും അന്വേഷം വ്യാപിപ്പിക്കുമെന്നും മറ്റ് കാണികളെ ഉടനെ പിടിക്കൂടുമെന്നും അസിസ്റ്റന്റ് കമ്മീഷ്ണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. പ്രതികളിലൊരാളായ നൗഫലിന് മുൻപ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയഎക്‌സൈസ് കേസിൽ രണ്ട് വർഷം ശിക്ഷ ലഭിച്ചിട്ടുണ്ട് .

പന്തീരാങ്കാവ് സ്റ്റേഷനിലെ എ എസ് ഐ പ്രഭീഷ് ടി , എസ് സി പി ഒ മാരായ രഞ്ജിത്ത് എം , ശ്രീജിത്ത്കുമാർ പി , സബീഷ് ഇ ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്
നർകോടിക് ഷാഡോ അംഗങ്ങളായ സി.പി.ഒ സുഗേഷ് പി.സി, ലതീഷ് എം.കെ, ഷിനോജ് എം, ശ്രീനാഥ് എൻ.കെ, ദിനേശ് പി.കെ തൗഫീഖ്, അഭിജിത്ത് പി, അതുൽ ഈ.വി, മിഥുൻ രാജ്, ഇബ്നു ഫൈസൽ, ബിജീഷ് കെ.പി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply