കോഴിക്കോട് : കേരള സംഗീത നാടക അക്കാമദി ഗുരു പൂജ അവാർഡ് നേടിയവർക്ക് ആദരവ് നൽകി കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ – കലയുടെ റഫി സംഗീത സായാഹ്നം ഹൃദ്യമായി. വിശ്വ ഗായകനായിരുന്ന മുഹമ്മദ് റഫിയുടെ 42-ആം ചരമ വാർഷികാചരണത്തിന്റെ ഭാഗമായാണ് കലയുടെ റഫി നൈറ്റിൽ കലാകാരന്മാരായ പപ്പൻ കോഴിക്കോട്, ചന്ദ്രശേഖരൻ തിക്കോടി, സിവി ദേവ് ,കലാനിലയം ഭാസ്ക്കാരൻ നായർ , മുഹമ്മദ് പേരാമ്പ്ര എന്നിവരെയാണ് ആദരിച്ചത്.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക സംഗീത ലോകത്ത് ആസ്വദകരെ ഇത്ര മേൽ സ്വാധീനിച്ച ഒരു ഗായകൻ ഉണ്ടോ എന്ന് സംശയമാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണവും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. കല വൈസ് പ്രസിഡന്റ് – കെ വിജയ രാഘവൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് മുഖ്യാതിഥിയായി. കല വൈസ്. പ്രസിഡന്റ് – സി എൻ ജയദേവൻ , റഫി അനുസ്മരണം നടത്തി. കല സെക്രട്ടറി അഡ്വ.കെ പി അശോക് കുമാർ സ്വാഗതവും ട്രഷറർ – കെ സുബൈർ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീതാസ്വാദകർക്ക് റഫി ഗാനങ്ങളുമായി ധന്യമാക്കാൻ പിന്നണി ഗായകൻ ആബിദ് , ഗോപിക മേനോൻ ,റിയാസ് കാലിക്കറ്റ്, ഫിറോസ് ഹിബ, പട്ടുറുമ്മാൽ ഫെയിം ഇൻഹാം റഫീഖ്, ദേവനന്ദ, ഋത്വിക്ക് റോഷൻ , തൽഹത്ത് എന്നിവർ വേദിയിൽ എത്തി.