Latestpolice &crime

അനധികൃതമായി കുടിയേറിയ ബംഗ്ലാദേശി പൗരൻമാർ കോഴിക്കോട് അറസ്റ്റിൽ; പിടിയിലായത് മാവൂരിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ

Nano News

കോഴിക്കോട്: പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മാവൂരിലെ ലേബർ ക്യാമ്പിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയവരെ പിടികൂടിയത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുപത് ദിവസം മുൻപാണ് മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവർ മാവൂർ കൽപള്ളിയിൽ എത്തിയത്. മൂവരുംകോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ളവയാണ് ചെയ്തിരുന്നത് എന്ന വിവരമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പോലീസിന് വ്യക്തമായത്.ഇവർക്ക് ജോലി നൽകിയവരെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.കൂടാതെ ബംഗ്ലാദേശിൽ  നിന്നും എത്തിയമറ്റുള്ളവരെ കുറിച്ചുള്ള സൂചനയും മാവൂർ പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.കൂടാതെ ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോണുകളും പരിശോധനക്ക് വിധേയമാക്കും.സിം കാർഡുകൾ ഉൾപ്പെടെ എവിടെ നിന്ന് വാങ്ങിച്ചു എന്നതും കണ്ടെത്തേണ്ടതുണ്ട്.
രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടക്കൽ 3 (1), R /W 21 ഇമിഗ്രേഷൻ ആൻ്റ് ഫോറിനേഴ്സ് ആക്റ്റ് എന്ന വകുപ്പാണ് ചേർത്തിയത്.വരും ദിവസങ്ങളിലും
ഊർജിതമായ പരിശോധനകൾ മാവൂർമേഖലയിൽ നടത്തുമെന്ന് പോലീസ് അറിയിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം ബംഗ്ലാദേശികൾ പിടിയിലായ സാഹചര്യത്തിൽ
ഐ ബി ഉൾപ്പെടെയുള്ളവർ മൂന്നു പേരെയും ചോദ്യം ചെയ്യുന്നുണ്ട്.കൂടാതെ സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്എന്നിവരെല്ലാം ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
നടപടികൾ ക്രമങ്ങൾ പൂർത്തിയായ ശേഷംഇന്ന് ഉച്ചയോടെ മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും കോടതിയിൽ ഹാജരാക്കും.


Reporter
the authorReporter

Leave a Reply

error: Content is protected !!