Sunday, January 19, 2025
Latest

ഞായറാഴ്ചയോടെ ശക്തി പ്രാപിക്കാനൊരുങ്ങി ഇടവപ്പാതി, വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത


കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ അനുഭവപ്പെട്ടേക്കും. വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും, ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലർട്ട് നൽകിയിട്ടില്ല. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മിതമായ മഴയ്ക്കാണ് സാധ്യത. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴ അനുഭവപ്പെടുന്നതാണ്.കേരളത്തിൽ ഞായറാഴ്ച മുതൽ ഇടവപ്പാതി ശക്തി പ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൂടാതെ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അന്തരീക്ഷച്ചുഴി മഴ ശക്തമാക്കിയേക്കും. ജൂൺ 20 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്.


Reporter
the authorReporter

Leave a Reply