GeneralPolitics

‘ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട’; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ


തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവെച്ചതാണും കേസ് നിയമപരമായി നേരിടാമെന്നുമാണ് ഇന്ന് ചേര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. അല്‍പസമയത്തിനുള്ളില്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും സി.പി.എം നിലപാട് വ്യക്തമാക്കും.

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നാണ് സജി പറയുന്നത്. രാജി വെക്കില്ലെന്നാണ് സജി ചെറിയാന്റെ നിലപാട്.


Reporter
the authorReporter

Leave a Reply