കോഴിക്കോട് :കാരാപറമ്പ ആരാധനാ ബാങ്ക്, നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതിയെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
എരത്തിപ്പാലം സ്വദേശിനി എം. സിന്ധു സമർപ്പിച്ച പരാതിയിലാണ് നടപടി. ആകെയുള്ള സമ്പാദ്യമാണ് കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്നവർ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചത്. സ്ഥാപന ഉടമയായ സജിത്ത് ലാലിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് പരാതിക്കാരി പറയുന്നു.